തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകൾ ഒരുമിച്ച് കുത്തിവെച്ചതായി യുവതിയുടെ പരാതി. തിരുവനന്തപുരം മണിയറയിൽ 25കാരിക്കാണ് രണ്ട് കുത്തിവെയ്‌പ്പെടുത്തത്. മലയൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ആദ്യ ഡോസ് വാക്‌സിൻ എടുക്കാൻ എത്തിയപ്പോഴാണ് രണ്ട് വാക്‌സിനുകളും കുത്തിവെച്ചതെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് യുവതി.
അതേസമയം വാക്‌സിൻ എടുത്തതാണോ എന്ന ചോദ്യത്തിന് എടുത്തിട്ടില്ലെന്ന് മറുപടി പറഞ്ഞതിനാലാണ് കുത്തിവെയ്പ്പ് നടത്തിയതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. എന്നാൽ സംഭവത്തിൽ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Comments