ജപ്പാൻ: രണ്ട് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ കെടുതികളെ തുടർന്ന് ജപ്പാനിൽ 20 ലക്ഷം പേരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി. ഹിരോഷിമ, ഫുക്കോക്കാ മേഖലകളിലാണ് മഴ കനത്ത നാശം വിതച്ചത്.
പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. നിരവധി പേരെ കാണാതായി. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 200 അംഗ രക്ഷാപ്രവർത്തന സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
മേഖലയിലെ നിരവധി പാലങ്ങളും റോഡുകളും തകർന്നതായും പല പ്രദേശങ്ങലും ഒറ്റപ്പെട്ടതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുക്കാക്കോയിലെ സാഗാ നദി കരകവിഞ്ഞൊഴുകുകയാണ്.
















Comments