കാബൂൾ : എംബസ്സി ജീവനക്കാരെ ആഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാൻ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ നടപടി അമേരിക്ക വേഗത്തിലാക്കി.
യു. എസ് പൗരൻമാർക്ക് പുറമെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച് രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു. താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തുവന്നയുടനെ വിമാനത്താവളത്തിലെക്ക് നിരവധി പേർ എത്തി.
















Comments