കാബൂൾ : കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ മരിച്ചതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാൻ പൂർണമായി താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായതോടെ രാജ്യം വിടാൻ എത്തിയവർ വിമാനത്താവളത്തിലേക്ക് ഇരച്ചു കയറിയതാണ് വെടിവെയ്പിന് കാരണമായത്. തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെയ്‌ക്കുകയായിരുന്നു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പറഞ്ഞു. സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സർവ്വീസുകളും നിർത്തിവച്ചു. രാജ്യത്തിന് മുകളിലൂടെയുള്ള വ്യോമ ഗതാഗതത്തിന് വിലക്കേർപ്പെടുത്തി. വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു.
അമേരിക്കയുടെ നിരവധി ചരക്ക് വിമാനങ്ങളിൽ വിമാനത്താവളത്തിൽ തുടരുകയാണ്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സഖ്യസൈന്യത്തെ സഹായിച്ചിരുന്നവരും മറ്റ് രാജ്യങ്ങളുടെ പ്രത്യേക വിസയുള്ളവരുമാണ് രാജ്യത്തിന് പുറത്ത് കടക്കാൻ എത്തിയത്.
താലിബാൻ തങ്ങൾക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന ആശങ്കയിൽ വിമാനത്താവളത്തിലേക്ക് ആയിരങ്ങൾ കുതിച്ചെത്തി. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.
















Comments