ന്യുഡൽഹി: ലോകത്തിലെ രണ്ടാമത്തെ വലിയ നാഷണൽ ജീൻ ബാങ്ക്, നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് കേന്ദ്ര കാർഷിക, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ സ്വീകരിക്കാനും അവയെ കീഴടക്കാനും ഇന്ത്യയിലെ കർഷകർക്ക് പൂർണ കഴിവുണ്ട്. വലിയ വിദ്യാഭ്യാസമില്ലാതെ പോലും നമ്മുടെ കർഷകർ മാനവ വിഭവശേഷിയുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ ക്ഷേമത്തിനായി ഉറച്ച നടപടികൾ സ്വീകരിക്കാൻ നിരന്തരം ശ്രദ്ധിക്കുന്നു. അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നിരവധി പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് ഉദ്ഘാടന വേളയിൽ തോമർ പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിക്കായി ഓരോരുത്തരും ഉത്തരവാദിത്വബോധത്തോടെ മുന്നോട്ട് പോകണം. ഈ നവീകരിച്ച അത്യാധുനിക ദേശീയ ജീൻ ബാങ്ക് ആ ദിശയിലുള്ള ഒരു ശക്തമായ നടപടിയാണ്. ഇതിലൂടെ രാജ്യത്തിന്റെ കാർഷിക ഭാവിക്കു വേണ്ടിയുള്ള അടിത്തറ പാകി കഴിഞ്ഞിരിക്കുന്നു.
ബീജപ്ലാസത്തിനായുള്ള അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ജീൻ ബാങ്ക്, കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു.
1996 ൽ സ്ഥാപിതമായ നാഷണൽ ജീൻ ബാങ്കിന് ഏകദേശം ഒരു ദശലക്ഷം ജേം പ്ലാസങ്ങൾ വിത്തുകളുടെ രൂപത്തിൽ സംരക്ഷിക്കാനുള്ള ശേഷിയുണ്ട്.
















Comments