ഭുവനേശ്വർ: മരത്തടിയിൽ നിർമ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഒരു ചെറുമാതൃകയിലൂടെ വിസ്മയമായി പതിനെട്ടുകാരൻ.
ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബെഹ്‌റാംപൂർ സ്വദേശിയായ ദിലീപ് മൊഹറാണയുടേതാണ് ഈ കലാസൃഷ്ടി. ഒരു മാസമെടുത്തായിരുന്നു ഇതിന്റെ നിർമ്മാണം.
കമാനങ്ങളും വാസ്തുവിദ്യാ ഘടനയും കൃത്യമായ അനുപാതം പാലിച്ചാണ് ചെറുമാതൃകയുടെ നിർമ്മാണം. ക്ഷേത്രത്തിന്റെ ഓരോ ചെറിയ വിശദാംശങ്ങൾക്കു പോലും അങ്ങേയറ്റം പ്രാധാന്യം നൽകാൻ ഈ യുവകലാകാരൻ ശ്രമിച്ചിട്ടുണ്ട്. മാതൃകക്ക് 5.5 ഇഞ്ച് ഉയരവും, 12 ഇഞ്ച് നീളവും, 9 ഇഞ്ച് വീതിയുമാണുള്ളത്.
കൊറോണ കാലത്തെ ഒഴിവു സമയങ്ങൾ വളരെ ഉപകാരപ്രദമാക്കി മാറ്റിയ കലാകാരൻ ദുർഗ്ഗാദേവിയുടെ ഉൾപ്പടെ അനേകം ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയുടെയും ഏഷ്യയുടെയും ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടാൻ ഈ യുവ പ്രതിഭക്ക് സാധിച്ചു. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രണ്ട് മാതൃകകളാണ് നിർമ്മിച്ചതെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനും സമ്മാനിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ദിലീപ് പറഞ്ഞു
















Comments