റിയോ: ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അർജ്ജന്റീനയുടെ ടീം പ്രഖ്യാപനം ഇന്ന് നടക്കും. ബ്രസീലുമായി അടുത്ത മാസം നടക്കാനിരിക്കുന്ന മത്സരങ്ങൾക്കായിട്ടാണ് ടീമിനെ പ്രഖ്യാപിക്കുന്നത്. സെർജീ അഗ്വ്യൂറോയ്‌ക്ക് പരിക്കേറ്റതിനാൽ ടീമിൽ പകരം ആരുണ്ടാകുമെന്നത് ടീം പുറത്തുവിട്ടിട്ടില്ല.
ബാഴ്‌സലോണ വിട്ട മെസ്സി പി.എസ്.ജിയിലേക്ക് ചേക്കേറിയ ശേഷം നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരമെന്ന പ്രത്യേകതയാണ് മത്സരത്തിനുള്ളത്. . ബ്രലീസുമായി കോപ്പാ അമേരിക്കയ്‌ക്ക് ശേഷം ഏറ്റുമുട്ടുന്നതിനാൽ മെസ്സിയുടേയും കൂട്ടരുടേയും പ്രകടനം ഏവരും ഉറ്റുനോക്കുകയാണ്.
സെപ്തംബർ 9ന് അർജ്ജന്റീനയിലാണ് ആദ്യ മത്സരം. റിവർപ്ലേറ്റ്‌സ് സ്മാരക സ്റ്റേഡിയ ത്തിലാണ് വേദിയൊരുങ്ങുന്നത്. കൊറോണ നിയന്ത്രണം കാണികളെ ഏതു തരത്തിൽ ബാധിക്കുമെന്നകാര്യം തീരുമാനിച്ചിട്ടില്ല.
















Comments