ന്യൂഡൽഹി: നിലവിൽ 2.25 കോടി കൊറോണ വാക്‌സിനുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സംഭരിച്ചുവെച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെയുള്ള കണക്കാണിത്.
2.25 കോടി(2,25,52,523) ഡോസുകളാണ് സ്റ്റോക്കുള്ളത്. 56.81 കോടി(56,81,32,750) വാക്‌സിൻ ഡോസുകൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നൽകിയിരുന്നു. ഇതു കൂടാതെ 1,09,32,960 ഡോസുകൾ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കണക്കുകളനുസരിച്ച് ഇതുവരെ 55,11,51,992 ഡോസ് വാക്‌സിനുകൾ ഇന്ത്യയിൽ വിതരണം ചെയ്തിട്ടുണ്ട്.
Comments