നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്‌കൂളുകൾ പുനരാരംഭിച്ചു. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിലും നോയിഡയിലും മറ്റ് പല നഗരങ്ങളിലും സ്‌കൂളുകൾ ലോക്ക്ഡൗണിന് ശേഷം വീണ്ടും തുറക്കാൻ തുടങ്ങിയിരുന്നു. വിദ്യാർത്ഥികൾക്ക് താല്പര്യമുണ്ടെങ്കിലും രക്ഷിതാക്കൾ അതീവ ഉത്കണ്ഠയിലാണ്. പകർച്ചവ്യാധിയുടെ സമയത്ത് കുട്ടികളെ സ്‌കൂളിൽ വിടാൻ രക്ഷിതാക്കൾക്കും താത്പര്യമില്ല.
പ്രോട്ടോക്കോൾ നിലവിലുണ്ടെങ്കിലും കുട്ടികൾക്ക് വീണ്ടും സ്‌കൂളുകളിൽ വരാൻ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാണ്. എന്നാൽ 90% രക്ഷിതാക്കളും സമ്മതപത്രത്തിൽ ഒപ്പിട്ടിട്ടില്ല. ഓൺലൈൻ ക്ലാസുകൾ തന്നെ നിലവിൽ തുടരാനാണ് രക്ഷിതാക്കൾ താല്പര്യം കാണിക്കുന്നതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
















Comments