ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സമാധാന സേനകൾക്ക് സാങ്കേതിക സഹായവും നൽകുന്ന കാര്യത്തിൽ ഇന്ത്യ മുഖപങ്കാളിത്തം വഹിക്കും. ഇന്ത്യൻ പ്രതിനിധികളുമായി ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ പ്രതിനിധികളാണ് വിഷയം ചർച്ച ചെയ്തത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസും തമ്മിൽ ഈ മാസം ധാരണാ പത്രം ഒപ്പുവെയ്‌ക്കുമെന്നാണ് സൂചന. ഭീകരസംഘടനകൾ അത്യാധുനി കമാവുകയാണ്. അവരെ നേരിടേണ്ടി വരുന്ന സമാധാന സേനാംഗങ്ങൾ കൂടുതൽ ശക്തരാകേണ്ടതിന്റെ ആവശ്യകത ഇന്ത്യ സുരക്ഷാ കൗൺസിൽ യോഗത്തിൽ എടുത്തുപറഞ്ഞിരുന്നു.
ആഗോളതലത്തിൽ ഐക്യരാഷ്‌ട്ര സമാധാന സേനാംഗങ്ങളെ ആധുനികവൽക്ക രിക്കണ്ടതിന്റെ ആവശ്യം ഇന്ത്യയാണ് തുടർച്ചയായി ഉന്നയിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിലടക്കം ഭീകരരു മായി ഏറ്റുമുട്ടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. എല്ലായിടത്തും സേനാംഗങ്ങൾ മികച്ച സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന സംഭവങ്ങൾ ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി ചൂണ്ടിക്കാട്ടിയിരുന്നു.
ആഗോളഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് മികച്ച പിന്തുണയാണ് ലോകരാജ്യങ്ങൾ നൽകിയത്. വിവിധ രാജ്യങ്ങളുടെ സൈനികരടങ്ങുന്ന സമാധാന സേനകളുടെ ഏകോപനം ഒരു വിഷയമാണെന്നും ഇന്ത്യ സുരക്ഷാ കൗൺസിലിൽ ആവർത്തിച്ചു. ഇന്നും നാളേയുമായി നടക്കുന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ ജയശങ്കർ അഫ്ഗാനിലെ അടക്കം ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിന്റെ ഇടപെടലുകളെ പരാമർശിക്കുമെന്നാണ് സൂചന.
















Comments