ന്യൂസിലാന്റ് : കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസിലാന്റിൽ സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നു. പ്രധാനമന്ത്രി ജസീന്ത ആർഡേൺ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
ആറുമാസങ്ങൾക്കുശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യകേസാണിത്. ലോക്ഡൗണിന്റെ ഭാഗമായി മൂന്ന് ദിവസം കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്നും എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ഫാർമസികൾക്കും സൂപ്പർമാർക്കറ്റുകൾക്കും പ്രവർത്തനാനുമതി നൽകി. ഡെൽറ്റ വകഭേദം അവസാനം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്റെന്നും നേരത്തെ വൈറസ് വ്യാപനം ഉണ്ടായ രാജ്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രതിരോധപ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കുമെന്നും ജസീന്ത ആർഡേൺ കൂട്ടിച്ചേർത്തു.
















Comments