ചണ്ഡീഗഢ്: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബൈക്ക്-ഷെയറിങ്ങ് പ്രോജക്ടിന് തുടക്കം കുറിച്ച് ചണ്ഡീഗഢ് ഭരണകൂടം. ഇ-ബൈക്കുകൾ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇ-ബൈക്കുകളുടെ വിശദാംശങ്ങളും മറ്റു വിവരങ്ങളും ഈ ആപ്ലിക്കേഷൻ വഴി അറിയുവാൻ കഴിയും. സ്മാർട്ട് ബൈക്ക് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1,250 സൈക്കിളുകളാണ് വിവിധ ഡോക്കിങ്ങ് സ്‌റ്റേഷനുകളിലായി സജ്ജീകരിച്ചിരിക്കുന്നത്. മണിക്കൂറിന് 10 രൂപ വീതമാണ് ഈടാക്കുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഇനിയും പ്രോജക്ടുകൾക്ക് തുടക്കം കുറിക്കും. നിലവിൽ 155 ഡോക്കിങ്ങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചത്. 2022ഓടേ 5,000 സൈക്കിളുകൾ ലഭ്യമാക്കുമെന്ന് ചണ്ഡീഗഢ് മേയർ രവികാന്ത് ശർമ്മ പറഞ്ഞു. 4 ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments