ഉഡുപ്പി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ ദിവസവും
പതിനായിരത്തിന് മുകളിൽ ആളുകളിൽ വരെ കൊറോണ പരിശോധന നടത്താൻ ലക്ഷ്യമിട്ട് ഉഡുപ്പി ജില്ല. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ ജി ജഗദീഷാണ് നിർദേശം നൽകിയത്.
കർണാടകയിലെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക് ഉള്ള ജില്ലകളിൽ ഒന്നാണ് ഉഡുപ്പി. ഇത് 1 ശതമാനത്തിൽ താഴെയാക്കാൻ ജില്ലാ ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, എല്ലാ പോസിറ്റീവ് വ്യക്തികളെയും കൊറോണ കെയർ സെന്ററിലേക്ക് (സിസിസി) മാറ്റാൻ നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ആളുകൾ കൊറോണ കെയർ സെന്ററിലേക്ക് മാറുന്നതിൽ താൽപര്യം കാണിച്ചില്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ പോലീസ് വകുപ്പിന്റെ സഹായം തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒരു പോസിറ്റീവ് രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 20 പേരെ എങ്കിലും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു
















Comments