പട്‌ന: ഓൺലൈൻ തട്ടിപ്പ് കേസിൽ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ.എംബിഎ വിദ്യാർത്ഥിയെ ആണ് ഭോപ്പാൽ പോലീസ് അറസ്റ്റു ചെയ്തത്. ബീഹാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരനെ സഹായിച്ചെന്ന കുറ്റത്തിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാരന് ബാങ്ക് അക്കൗണ്ടുകൾ ക്രമീകരിച്ചു നൽകിയത് ഈ വിദ്യാർത്ഥിയായിരുന്നു.
മറ്റൊരു പ്രതിയായ അജയ് രാജ് ഒളിവിലാണ്. ഭോപ്പാലിലെ കോൾ സെന്ററിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് പ്രതികൾ പരസ്പരം പരിചയപ്പെടുന്നത്. പ്രതികൾ നിർമ്മിച്ച അക്കൗണ്ടിലൂടെ അറുപത് ലക്ഷത്തിലധികം രൂപ ബീഹാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരന് കൈമാറിയതായി പോലീസ് പറഞ്ഞു.
പ്രതിയിൽ നിന്ന് മൂന്ന് ബാങ്ക് അക്കൗണ്ട് പാസ് ബുക്കുകൾ,ചെക്ക് ബുക്കുകൾ ഇരുപത്തിരണ്ട് എടിഎം കാർഡുകൾ ഒരു മൊബൈൽ ഫോൺ ,രണ്ട് സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തതായി ഭോപ്പാൽ പോലീസിന്റെ സൈബർ ക്രൈം വിഭാഗം കണ്ടെടുത്തു. മദ്ധ്യപ്രദേശിലെ ബേതുൽ സ്വദേശിയായ അഞ്ജലി സക്രയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പ്രതിയെ കോടതിയിൽ ഹാജരാക്കും
















Comments