ന്യൂഡൽഹി: അശ്ലീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ്കുന്ദ്ര്‌ക്കെതിരെ 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. രാജ്കുന്ദ്രയെ ഓഗസ്റ്റ് 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി അറിയിച്ചു. പ്രമുഖ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്കുന്ദ്രയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.
രാജ്കുന്ദ്രക്കെതിരായ കുറ്റങ്ങൾക്ക് ഏഴ് വർഷത്തിൽ താഴെയാണ് ശിക്ഷയെന്നും കേസിലെ മറ്റ് പ്രതികൾക്ക് ഇതിനകം ജാമ്യം ലഭിച്ചുവെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. എന്നാൽ കേസിലെ രാജ്കുന്ദ്രയുടെ പങ്ക് മറ്റ് പ്രതികളിൽ നിന്നും വ്യത്യസ്തവും ഗുരുതരവുമാണെന്നും അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.
കീഴ്‌ക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാജ്കുന്ദ്ര ഹൈക്കോടതിയെ സമീപിച്ചത്. ഹോട്ട്‌ഷോട്ട് ആപ്പുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും കേസിൽ ബലിയാടാക്കുകയാണെന്നുമാണ് കുന്ദ്ര വാദിച്ചത്.
















Comments