ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. രജൗരിയിലെ തനമണ്ടി പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓഗസ്റ്റ് ആറിന് തനമണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതേ പ്രദേശത്താണ് വീണ്ടും ഏറ്റുമുട്ടലുണ്ടാകുന്നത്.
















Comments