ഡൽഹി : ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി മിനി ഐപ്പ് ചുമതലയേറ്റു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ ഇവർ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് കുടുംബസമേതം താമസം.
എൽ. ഐ. സിയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ ഡയറക്ടർ കൂടിയാണ് മിനി ഐപ്പ്. എക്‌സിക്യൂട്ടീല് ഡയറക്ടർ പദവിയിൽ നിന്നാണ് ഉന്നത പദവിയിലെത്തിയത്. 1986 ൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റർ ഓഫീസറായി ഔദ്യോഗീക ജീവിതം ആരംഭിച്ചു.
ഇന്റർനാഷണൽ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ ആന്റ് സി. ഇ. ഒ എൽ. ഐ. സി. എച്ച്. എഫ്. എൽ. സർവ്വീസ് ലിമിറ്റഡ്, വിവിധ വിഭാഗങ്ങളിലെ റീജിയണൽ മാനേജർ തുടങ്ങി നിരവധി ചുമതലകൾ മിനി ഐപ് വഹിച്ചിട്ടുണ്ട്. ആന്ധ്ര സർവ്വകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ റിട്ട. കമഡോർ കെ കെ ഐപ്പാണ് മിനി ഐപ്പിന്റെ ഭർത്താവ്, രണ്ട് മക്കളുണ്ട്.
















Comments