മുബൈ : സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ 3 വിദേശ വനിതകൾ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കെനിയൻ യുവതികളാണ് വലയിലായത്.
937.78 ഗ്രാം സ്വർണം 17 കട്ടികളാക്കി മൂന്ന് പാക്കറ്റുകളിൽ പൊതിഞ്ഞായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് വിദേശ വനിതകളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.
















Comments