ശ്രീനഗർ: ജമ്മുകശ്മീരിൽ ബിഎസ്എഫ് സൈനികർക്ക് കുട്ടികൾ രക്ഷാബന്ധിച്ചു. പ്രദേശ വാസികളായ കുട്ടികളാണ് സൈനികർക്കൊപ്പം ആഘോഷം നടത്തിയത്. ആർ.കെ.പുര മേഖലയിലെ സൈനികരാണ് ആഘോഷത്തിൽ പ്രദേശവാസികൾക്കൊപ്പം പങ്കാളികളായത്. ദേശ സുരക്ഷയെ മുൻനിർത്തിയാണ് ആഘോഷത്തിലൂടെ സന്ദേശം നൽകാൻ ശ്രമിച്ചതെന്ന് ബിഎസ്എഫ് മേധാവി പറഞ്ഞു.
പ്രദേശവാസിയും സന്നദ്ധസംഘടനാ പ്രവർത്തകയുമായ ബൽബീർ കൗറാണ് ആശയം നടപ്പാക്കിയത്. കുട്ടികളുമൊത്ത് സൈനികർ കയ്യിൽ രക്ഷ ബന്ധിക്കുകയും പരസ്പരം മധുരം കൈമാറുന്ന ചടങ്ങുകളാണ് നടന്നത്. കഴിഞ്ഞ വർഷവും ഇത്തരം ആഘോഷം നടത്തിയിരുന്നതായി ബൽബീർ പറഞ്ഞു.
കുട്ടികൾ തങ്ങൾക്ക് രക്ഷബന്ധിക്കാനെത്തിയത് വളരെ സന്തോഷം നൽകുന്ന നിമിഷമാ യിരുന്നു. തന്റെ സ്വന്തം സഹോദരിയിൽ നിന്നും കുടുംബത്തിൽ നിന്നും ദൂരെ അതിർത്തി യിൽ സേവനം ചെയ്യുകയാണ്. ഈ സമയത്ത് ആശ്വാസവും സന്തോഷവുമാണ് രാഖീബന്ധ നമെന്നും ബിഎസ്എഫ് ജവാനായ ദേവ് രാജ് പറഞ്ഞു.
രാജ്യരക്ഷയ്‌ക്കായി ജമ്മുകശ്മീരിൽ പ്രവർത്തിക്കുന്ന സൈനികരെ ആദരിക്കുവാനാണ് തങ്ങളെത്തി രാഖി ബന്ധിച്ചത്. എല്ലാ വർഷവും രാഖിബന്ധിക്കാനെത്തുമെന്നും ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടികൾ പറഞ്ഞു. ഈ മാസം 22-ാം തിയതിയാണ് രാജ്യം മുഴുവൻ രക്ഷാബന്ധനം ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിൽ കുടുംബങ്ങളിൽ നടക്കുന്ന ചടങ്ങിൽ സഹോദരി സഹോദരന് രാഖിബന്ധിക്കുകയും സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്.
















Comments