പാരീസ്: ഫ്രഞ്ച് ലീഗിൽ ഇന്ന് ലയണൽ മെസ്സിക്ക് അരങ്ങേറ്റം. ബാഴ്‌സലോണ വിട്ട് പി.എസ്.ജി യിലെത്തിയ ശേഷമുള്ള അരങ്ങേറ്റമാണ് ഇന്ന് നടക്കുന്നത്. ബ്രെസ്റ്റിനെതിരെയാണ് ഇന്നത്തെ മത്സരം. ആരാധകർ ഏറെ കാത്തിരിക്കുന്ന മെസ്സി- നെയ്മർ കൂട്ടുകെട്ടാണ് ഇന്ന് കളിക്കളത്തിൽ ആരവം നിറയ്‌ക്കുക. രണ്ടു മത്സരങ്ങൾ കളിച്ച പി.എസ്.ജി രണ്ടിലും ജയിച്ചാണ് നിൽക്കുന്നത്. ഈ മാസം എട്ടിന് ട്രോയിസിനേയും 15ന് സ്ട്രാസ്ബർഗിനേയുമാണ് പി.എസ്.ജി. തോൽപ്പിച്ചത്.
മുപ്പത്തിനാലുകാരനായ മെസ്സി 20 വർഷത്തെ നീണ്ട ബന്ധമാണ് ബാഴ്‌സലോണയുമായി അവസാനിപ്പിച്ചത്. ബ്രസീലിയൻ താരം നെയ്മറും അർജ്ജന്റീനയുടെ മെസ്സിയും ചേർന്ന ഒരു കാലഘട്ടത്തിലെ കൂട്ടുകെട്ട് വീണ്ടും പന്തുതട്ടുന്ന നിമിഷമാണ് ഏവരും ഉറ്റുനോക്കുന്നത്. 2017ലാണ് നയ്മർ ബാഴ്‌സ വിട്ടത്. മെസ്സി-നയ്മർ-എംബാപ്പേ ത്രയം ഒരുമിച്ചുറങ്ങുമ്പോൾ ഫ്രഞ്ച് ലീഗിലെ ചാമ്പ്യൻ ക്ലബ്ബ് യൂറോപ്പിലെ ഏറ്റവും മികച്ചവരായി മാറുകയാണ്.
പരിശീലകൻ മൗറീസിയോ പൊച്ചെറ്റീനോയുടെ നേതൃത്വ ത്തിലാണ് പി.എസ്.ജി ഫ്രഞ്ച് ലീഗിൽ ഇറങ്ങുന്നത്.
ഈ സീസണിൽ മെസ്സിക്കൊപ്പം പിഎസ്ജിയിൽ ചേർന്ന സെർജിയോ റാമോസ്, അഷ്‌റഫ് ഹക്കീമി, ജിയാൽലൂഗി ഡോണാറുമ്മ എന്നിവർ കളത്തിലിറങ്ങിയിരുന്നു. കോപ്പാ അമേരിക്കയിൽ ഫൈനൽ കളിച്ച ക്ഷീണം തീർക്കാനാണ് മെസ്സിക്കും നെയ്മറിനും ഏഞ്ചൽ ഡി മരിയക്കും കോച്ച് വിശ്രമം അനുവദിച്ചത്.
Comments