ആഗ്ര: താജ്മഹലിൽ രാത്രികാല സന്ദർശനം ഇന്ന് മുതൽ പുനരാരംഭിക്കും. ഏകദേശം ഒരു വർഷത്തിനുശേഷത്തിന് ശേഷമാണ് താജ്മഹൽ സന്ദർശകർക്കായി തുറക്കുന്നത്. ഉത്തർപ്രദേശിലെ കൊറോണ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം .
കൊറോണ വൈറസ് വ്യാപനം കാരണം കഴിഞ്ഞ വർഷം മാർച്ച് 17 മുതൽ സ്മാരകം രാത്രികാല കാഴ്ചയ്‌ക്കായി അടച്ചിരുന്നു. വിനോദസഞ്ചാരികൾക്ക് മൂന്ന് സ്ലോട്ടുകളിലായി രാത്രി 8:30 മുതൽ 10 മണി വരെ സ്മാരകം സന്ദർശിക്കാം. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഓരോ ഗ്രൂപ്പിലും 50 ൽ അധികം വിനോദസഞ്ചാരികൾക്ക് പ്രവേശനുമതിയുണ്ട്.
ആഗ്രയുടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിയിലാണ് അധികൃതർ. ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും തുടരുന്നതിനാൽ ഈ നീക്കം കൂടുതൽ സന്ദർശകരെ ആകർഷിക്കാനിടയില്ലെന്ന് ടൂറിസം ഗിൽഡ് ആഗ്രയുടെ വൈസ് പ്രസിഡന്റ് രാജീവ് സക്‌സേന പറഞ്ഞു.
















Comments