ഈ വര്‍ഷം തോമസിനും നീനയ്ക്കുമൊപ്പം നാലു പൂക്കള്‍ കൂടിയുണ്ട് ഓണത്തിന്
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

ഈ വര്‍ഷം തോമസിനും നീനയ്‌ക്കുമൊപ്പം നാലു പൂക്കള്‍ കൂടിയുണ്ട് ഓണത്തിന്

Janam Web Desk by Janam Web Desk
Aug 22, 2021, 10:32 pm IST
FacebookTwitterWhatsAppTelegram

റെയില്‍വേ സ്റ്റേഷനില്‍ തന്റെ മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ചു കണ്ണീരോടെ ഇരുന്ന നാലു പെണ്‍കുട്ടികളും ഇന്ന് ഓണം ഉണ്ണുകയാണ്, പുതുപ്പള്ളി പേരേപ്പറമ്പില്‍ പി.എ.തോമസിനും നീനയ്‌ക്കുമൊപ്പം. 2019 ലാണ് ഇരുവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി നാലു കുട്ടികളും കടന്നു വന്നത്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഈ പെണ്‍കുട്ടികളുടെ ജീവിതം ഇന്ന് സുരക്ഷിതമാണ്.

2019 ല്‍ തോമസും നീനയും മുംബൈയിലേയ്‌ക്ക് പോകാനുള്ള യാത്രയ്‌ക്കിടെയാണ് ഈ കുരുന്നുകളെ കണ്ടത്. മുംബൈയിലേയ്‌ക്ക് പോകാനുള്ള ടിക്കറ്റ് കിട്ടാതിരുന്നതിനാല്‍ പൂനെയ്‌ക്ക് ടിക്കറ്റെടുത്ത് അവിടെനിന്ന് മുംബൈയ്‌ക്ക് പോകാന്‍ നിശ്ചയിച്ചു. ശേഷം, പൂനൈ സ്റ്റേഷനില്‍ തീവണ്ടിക്കായി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്‌ക്ക് ആറുവയസുകാരി മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ച് ഇരിക്കുന്നത് കണ്ടത്.

തോമസ് അരികില്‍ ചെന്ന് സംസാരിക്കാന്‍ ശ്രമിച്ചു. അല്പനേരത്തെ ഇടപെടലിലൂടെ ഇവര്‍ കൂടുതല്‍ അടുത്തു. സംസാരത്തില്‍, നാലുദിവസം മുമ്പ് അച്ഛനമ്മമാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചുപോയതായിരുന്നുവെന്ന് മനസിലായി. പിന്നാലെ ഇവരെ കൂടെകൂട്ടുകയായിരുന്നു.
എയ്റ എല്‍സ തോമസ് (9), ഇരട്ടകളായ ആന്‍ട്രിയ റോസ് തോമസ്, ഏലയ്ന്‍ സാറാ തോമസ് (8), അലക്സാട്രിയ സാറാ തോമസ് (6) എന്നിവരാണ് ഈ ദമ്പതികളുടെ ജീവിതത്തിന് പുതിയ അർത്ഥം നല്‍കിയത്. ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ മക്കള്‍ക്കൊപ്പം ആദ്യം ഓണം ആഘോഷിക്കുകയാണ് തോമസും നീനയും.

പുണെ സ്റ്റേഷനില്‍ കണ്ടപ്പോള്‍ത്തന്നെ ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സില്‍ നിറഞ്ഞു. നീനയും സമ്മതം മൂളി. അന്ന് മുംബൈ യാത്ര വേണ്ടെന്നുവെച്ച്  സുഹൃത്തിനൊപ്പം കുട്ടികളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. ഇടയ്‌ക്ക് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തെ താല്‍ക്കാലിക ഏറ്റെടുക്കലാണ് നടത്തിയത്. കുട്ടികളുമായി നാട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്ന് വാടകവീട്ടിലേക്ക് വരെ താമസം മാറി.

2019-ല്‍ പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ദത്തെടുക്കല്‍ ഈ ജൂലായില്‍ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരം കിട്ടിയതോടെയാണ് പൂര്‍ണമായത്.  ഇതിനിടയില്‍, തോമസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വികസനസമിതിയുടെ കീഴില്‍ പിആര്‍ഒ ആയി ജോലിയും ലഭിച്ചു. .

Tags: thomas
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

നീയൊക്കെ കളിക്കുന്നത് ജയിക്കാൻ തന്നേ! ഇനിയൊര് തിരിച്ചുവരവ് ഉണ്ടോ സഞ്ജു? സാധ്യതകളും വിലയിരുത്തലും

ഈ നാട്ടിലേക്ക് പോകുമ്പോൾ സൂക്ഷിച്ചോ!! മരിക്കാൻ അവകാശമില്ലാത്ത നാട്; ച്യൂയിംഗം നിരോധിച്ച രാജ്യം; വിചിത്ര നിയമങ്ങളും നിയന്ത്രണങ്ങളും

“4-ാമത്തെ പ്രസവം വീട്ടിൽ, എന്റെ ബെഡ്റൂമിൽ, അൽഹംദുലില്ലാഹ്!! ഹോസ്പിറ്റലിൽ പോയെങ്കിൽ തളർന്നേനെ”: ആശുപത്രി പ്രസവത്തിനെതിരെ മലപ്പുറം സ്വദേശികളായ ദമ്പതികൾ

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

കൗണ്ടറിൽ നിന്നാണോ ടിക്കറ്റ് എടുക്കാറുള്ളത്? എന്നാൽ ഇക്കാര്യം അറിഞ്ഞോളൂ..; പുതിയ മാറ്റം വരുത്തി റെയിൽവേ; യാത്രക്കാർക്ക് സമയം ലാഭിക്കാം..

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies