കാബൂൾ: മാദ്ധ്യമപ്രചാരണങ്ങളെ നേരിടാനൊരുങ്ങി താലിബാൻ. അഫ്ഗാനിലെ ക്രൂരതകളെ അന്താരാഷ്‌ട്രതലത്തിൽ ന്യായീകരിക്കാനാണ് താലിബാന്റെ ശ്രമം. ആഗോളതലത്തിലെ മാദ്ധ്യമങ്ങൾക്ക് തങ്ങളുടെ നയം എന്തെന്ന് ബോദ്ധ്യപ്പെടുത്താൻ പ്രത്യേക മാദ്ധ്യമവിഭാഗമാണ് രൂപീകരിക്കുന്നത്.
താലിബാന്റെ സാംസ്‌കാരിക വകുപ്പിനാണ് മാദ്ധ്യമവിഭാഗത്തിന്റെ ചുമതല.പ്രത്യേക വക്താക്കളെ വച്ചുകൊണ്ട് അന്താരാഷ്‌ട്ര സമൂഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് പദ്ധതി. സമിതിയിൽ മന്ത്രിസഭയിലെ ആളുകൾക്ക് പുറമേ പോലീസ് വകുപ്പിൽ നിന്നും രഹസ്യാന്വേഷണ വകുപ്പിൽ നിന്നും പ്രതിനിധികളുണ്ട്. ഏറെ പ്രതിസന്ധി നിറഞ്ഞ സമയമെന്നാണ് താലിബാൻ വിശേഷിപ്പിക്കുന്നത്.
ഇതിനിടെ അഫ്ഗാനിലെ മാദ്ധ്യമപ്രവർത്തകരെല്ലാം വധഭീഷണിക്ക് നടുവിലാണ്. തങ്ങൾക്കെതിരെ എഴുതിയ, വാർത്തകൾ ചിത്രീകരിച്ച എല്ലാവരേയും കൊല്ലാനാണ് താലിബാന്റെ പദ്ധതി. ഒളിച്ചുകഴിയുന്നവരെ പ്രദേശവാസികളുടെ സഹായത്തോടെയാണ് താലിബാൻ കണ്ടെത്തുന്നത്. നിരവധി വനിതാ മാദ്ധ്യമപ്രവർത്തകരെ പല സമയത്തായി കൊന്നൊടുക്കിയതിനേയും താലിബാൻ ന്യായീകരിക്കുകയാണ്. വിദേശമാദ്ധ്യമ പ്രവർത്തകരോട് കടുത്ത വിദ്വേഷമാണ് താലിബാൻ പ്രകടിപ്പിക്കുന്നത്.
















Comments