കാബൂൾ: അഫ്ഗാനിസ്തൻ താലിബാൻ ഭീകരരുടെ കയ്യിലായതോടെ രാജ്യം വിടാനുള്ള നെട്ടോട്ടത്തിലാണ് അഫ്ഗാനികൾ. സ്ത്രീകളും കുഞ്ഞുങ്ങളും പ്രായമേറിയവരുമാണ് കൂടുതലും കഷ്ടപ്പെടുന്നത്. താലിബാൻ ഭരണം ഏറ്റെടുത്തത് മുതൽ ഓരോ ദിവസം ഭയന്നുവിറച്ചാണ് ജീവിക്കുന്നതെന്ന് ഇവർ പറയുന്നു. കരയുന്ന മക്കൾക്ക് വിശപ്പകറ്റാൽ പാലോ വെള്ളമോ ഒന്നും ലഭ്യമല്ല.
വിമാനത്താവളത്തിന് പുറത്ത് നിരവധി പേരാണ് കൈക്കുഞ്ഞുങ്ങളുമായൊക്കെ കാത്ത് കിടക്കുന്നത്. ഈ തിക്കിലും തിരക്കിലും അകപ്പെട്ട് മാതാപിതാക്കളിൽ നിന്ന് വേർപെട്ട് പോയ കൈക്കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പങ്കുവെയ്‌ക്കുന്നത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞ് നീല പ്ലാസ്റ്റിക്ക് ബോക്‌സിൽ കിടക്കുന്ന ചിത്രം ചർച്ചയാവുകയാണ്.
മാതാപിതാക്കളെ കണ്ടെത്താൻ സമൂഹമാദ്ധ്യമങ്ങളിൽ കുഞ്ഞിന്റെ ചിത്രം വിമാനത്താവള അധികൃതർ പോസ്റ്റ് ചെയ്തിരുന്നു. മാതാപിതാക്കളെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ ദിവസം മുള്ളു വേലിക്ക് മുകളിലൂടെ കൈക്കുഞ്ഞിനെ സൈനികരെ ഏൽപ്പിക്കുന്ന ദൃശ്യങ്ങളും അഫ്ഗാനിൽ നിന്ന് പുറത്ത് വന്നിരുന്നു.
















Comments