മുംബൈ: വ്യാപാര ആഴ്ചയുടെ ആരംഭദിനത്തിൽ ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്‌സ് 384 പോയിന്റ് ഉയർന്ന് 55,713ലും നിഫ്റ്റി 111 ഉയർന്ന് 16,5612ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ഫാർമ ഓഹരികളും കുതിപ്പ് നിലനിർത്തി. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര എന്നീ ഓഹരികൾ ലാഭമുണ്ടാക്കി.
















Comments