ലാഹോർ: താലിബാന് എല്ലാ സഹായവും ചെയ്യുന്നത് പാകിസ്താനാണെന്ന് ഉറപ്പിക്കുന്ന തെളിവുകളുമായി അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ. പാക് സൈന്യവും ലഷ്‌ക്കർ-ജയ്‌ഷെ ഭീകരരും ആഹ്ലാദിക്കുന്ന വീഡിയോകളാണ് പുറത്തുവന്നത്. ഒപ്പം പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവിയും താലിബാൻ നേതാവ് മുല്ലാ ബരാദറും ഒരുമിച്ച് നമാസ് നടത്തുന്ന ചിത്രങ്ങളും മാദ്ധ്യമങ്ങൾക്ക് ലഭിച്ചു.
തങ്ങൾ ഒരു ഭീകരരേയും പിന്തുണയ്‌ക്കുന്നില്ലെന്ന ഇമ്രാൻ ഭരണകൂടത്തിനെതിരെയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളടക്കം തെളിവു നിരത്തുന്നത്. താലിബാൻ കാബൂൾ പിടിച്ചതോടെ പാക് സർക്കാരും ഐ.എസ്.ഐയും വലിയ ആഹ്ളാദത്തിലാണെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
ലഷ്‌ക്കറും ജയ്‌ഷേ മുഹമ്മദ് ഭീകരരും ആകാശത്തേക്ക് വെടിയുതിർത്താണ് താലിബാന്റെ അഫ്ഗാനിലെ അധിനിവേശം ആഘോഷിക്കുന്നത്. എല്ലാ ദിവസവും ആഘോഷങ്ങളാണ് പാകിസ്താനിലെ പല നഗരത്തിലും നടക്കുന്നത്. വാഹനറാലികൾക്ക് ശേഷം നേതാക്കൾ താലിബാനെ പുകഴ്‌ത്തി സംസാരിക്കുന്നതും വീഡിയോകളിലുണ്ട്.
















Comments