വാഷിംഗ്ടൺ: കാബൂളിൽ നിന്നും പൗരന്മാരേയും അഫ്ഗാനികളേയും രക്ഷപെടുത്തുന്ന പ്രവർത്തനം അതിവേഗത്തിലാക്കി അമേരിക്ക. ഇന്നലെ മാത്രം പതിനായിരത്തി തൊള്ളായിരം പേരെയാണ് രക്ഷപെടുത്തിയത്. വൈറ്റ്ഹൗസാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 10,900 പേരെ അമേരിക്കൻ വ്യോമസേനയാണ് കാബൂളിൽ നിന്നും പുറത്തെത്തിച്ചത്. രാവിലെ 3 മണി മുതൽ തുടങ്ങിയ രക്ഷാദൗത്യം വൈകിട്ട് 3 മണിവരെ തുടർന്നതായും അമേരിക്ക അറിയിച്ചു.
അതിരാവിലെ 3 മണി മുതൽ വൈകിട്ട് 3 മണിവരെ നടത്തിയത് അതിവേഗ നീക്കങ്ങ ളായിരുന്നു. ഇതുവരെ തങ്ങൾക്ക് 48,000 പേരെ അഫ്ഗാനിൽ നിന്നും പുറത്തെത്തി ക്കാനായിട്ടുണ്ട്. ആഗസ്റ്റ് 14നാണ് ആദ്യ രക്ഷാ പ്രവർത്തനം ആരംഭിച്ചത്. അമേരിക്കൻ പൗരന്മാർക്കൊപ്പം വിസ അപേക്ഷ നൽകിയവരേയുമാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചത്. എന്നാൽ കാബൂൾ പിടിച്ച താലിബാനിൽ നിന്ന് രക്ഷപെടാൻ വിമാനത്താവളത്തിൽ അഭയം തേടിയവരെ പുറത്തെത്തിക്കുക എന്ന ദൗത്യവും പൂർത്തിയാക്കുകയാണ്. വൈറ്റ് ഹൗസ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മൈക്ക് ഗ്വിന്നാണ് വിവരങ്ങൾ നൽകിയത്.
താലിബാൻ സമ്മർദ്ദം ശക്തമാക്കിയതും കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ്പു ണ്ടായതുമാണ് സൈനിക നീക്കം ശക്തമാക്കാൻ കാരണം. സി-17 വിമാനങ്ങളുപയോഗിച്ച് നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്കായി 1500 സൈനികരാണ് കാബൂൾ വിമാനത്താ വളത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 31 എന്നത് അമേരിക്ക മറക്കുകയാണെന്നും അതിനേക്കാൾ മുന്നേ സൈനിക പിന്മാറ്റവും രക്ഷാ ദൗത്യവും പൂർത്തിയാക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം ചെയർമാൻ ആദം ക്ലിഫ് അറിയിച്ചു.
















Comments