വാഷിംഗ്ടൺ: താലിബാന്റെ ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും വിശദമായി വിശകലനം ചെയ്യുകയാണെന്നും അഫ്ഗാനിലെ അഭയാർത്ഥി വിഷയത്തിൽ പിന്നോട്ടില്ലെന്നും ജോ ബൈഡൻ. ലോകരാജ്യങ്ങളുടെ സംയുക്ത സംഘവുമായുള്ള ചർച്ചകൾക്കൊടുവിലാണ് ബൈഡൻ പ്രസ്താവന നടത്തിയത്.
‘ തങ്ങൾ അതിവേഗമാണ് സൈനിക പിന്മാറ്റം നടത്തുന്നത്. ഒപ്പം അമേരിക്കൻ പൗരന്മാരെ ഏകോപിപ്പിക്കുന്നതും തുടരുകയാണ്. വിവിധ പ്രവിശ്യകളിലുള്ളവരെ കാബൂളിലേക്ക് എത്തിക്കാനുള്ള നടപടിയിൽ താലിബാന്റെ കൂടുതൽ സഹകരണം ആവശ്യമാണ്.’ ബൈഡൻ വ്യക്തമാക്കി.
ജി-7 രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്‌ട്രസഭ എന്നിവരുമായി നടത്തിയ ചർച്ചകളെ മുൻനിർത്തിയാണ് ജോ ബൈഡൻ താലിബാനെതിരെ പ്രതികരിച്ചത്. അഫ്ഗാനിലെ അഭയാർത്ഥികളുടെ പ്രശ്‌നത്തിൽ തീരുമാനമെടുക്കുമെന്നും ആരേയും ഉപേക്ഷിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഈ മാസം 31നുള്ളിൽ സൈന്യത്തെ പിൻവലി ക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ബൈഡൻ വ്യക്തമാക്കി.
















Comments