ന്യൂഡൽഹി: ജന്മാഷ്ടമി, ഗണേഷ് ഉത്സവങ്ങൾ കണക്കിലെടുത്ത് ഗുജറാത്തിലെ എട്ട് നഗരങ്ങളിൽ രാത്രികാല കർഫ്യൂവിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു.
മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അധ്യക്ഷതയിൽ കൊറോണ വ്യാപന സാഹചര്യത്തെക്കുറിച്ചുള്ള സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, സൂറത്ത്, ഭാവ് നഗർ, ജാംനഗർ, ഗാന്ധിനഗർ, ജുനഗഡ് എന്നി നഗരങ്ങളിലാണ് ഇളവുകൾ.
സംസ്ഥാന സർക്കാർ ഉത്തരവനുസരിച്ച്, സാമൂഹിക അകലം പാലിച്ച് ഒരേ സമയം പരമാവധി 200 പേരെ ക്ഷേത്രങ്ങൾക്കുള്ളിൽ പ്രവേശിപ്പിക്കും. ജന്മാഷ്ടമി, ഗണേഷ് ആഘോഷവേളകളിൽ സാമൂഹിക അകലം മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്, കൂടാതെ ദർശനം നടത്താൻ ഭക്തർ സർക്കിളുകളിലായി രണ്ട് അടി ദൂരം ഉറപ്പാക്കണമെന്നും അറിയിച്ചു. ഗണേഷ് ഉത്സവ ദിവസത്തിൽ ജലാശയങ്ങളിലേക്ക് വിഗ്രഹങ്ങൾ വഹിക്കുന്ന വാഹനത്തിൽ 15 ൽ കൂടുതൽ ആളുകളെ അനുവദിക്കില്ലയെന്നും അറിയിച്ചു.
















Comments