ന്യൂഡൽഹി: അഫ്ഗാൻ പൗരന്മാരുടെ കാര്യത്തിൽ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർ ഇ-വിസ സംവിധാനത്തിനായി അപേക്ഷിക്കണെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതുവരെ വിസ ലഭ്യമാക്കിയിട്ടും വരാത്തവരടക്കമുള്ളവരുടെ വിസ മുൻകാലപ്രബല്യത്തോടെ റദ്ദാക്കിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ അടിയന്തിര വിസകളാണ് നൽകുന്നത്. എല്ലാ സംവിധാനങ്ങളും ഇ-വിസയിലേക്ക് മാറ്റിയിരിക്കുകയാണ്. വിസ നൽകുന്നവരുടെ വിവരം ഇന്ത്യയ്‌ക്കൊപ്പം ഐക്യരാഷ്‌ട്രസഭയ്‌ക്കും കൈമാറുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ സാഹചര്യത്തിൽ നൽകിയിരിക്കുന്ന എല്ലാ വിസകളും അടിയന്തിര പ്രാധാന്യത്തോടെ റദ്ദാക്കിയതായി കേന്ദ്രവിദേശകാര്യവകുപ്പ് അറിയിച്ചു.
നിരവധി പേരുടെ പാസ്സ്‌പോർട്ടുകൾ നഷ്ടപ്പെട്ടതും ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യത യുള്ളതും കണക്കിലെടുക്കാണ് തീരുമാനം. ഇന്ത്യാ വിസാ ഓൺലൈൻ എന്ന കേന്ദ്രസർക്കാറിന്റെ സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസം കൊണ്ട് 250 ലധികം പേരെയാണ് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്. ഇതിൽ അഫ്ഗാൻ വംശജർ 50 താഴെ മാത്രമാണുള്ളത്.
വിവിധ കമ്പനികൾക്കായി അഫ്ഗാനിൽ ജോലിചെയ്തിരുന്നവർക്കും അഫ്ഗാനിൽ കാലങ്ങളായി ജീവിക്കുന്ന സിഖ്-ഹിന്ദു വംശജർക്കുമാണ് പ്രഥമ പരിഗണന നൽകുന്നത്. വിമാനത്താ വളത്തിൽ എത്തിപ്പെട്ട് ഇന്ത്യയിൽ അഭയം തേടണം എന്നാഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാരുടെ കാര്യത്തിലാണ് ഈ-വിസ ബാധകമാവുക. മറ്റ് വിദേശരാജ്യങ്ങളിൽ സുരക്ഷിതമായി എത്തിപ്പെട്ട പലരും ഇന്ത്യയിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്.
















Comments