വാഷിഗ്ടൺ: ഇബ്രാഹിം ബിൻ ലാദന്റെ ബംഗ്ലാവ് വില്പനക്ക്. അൽ ഖ്വയ്തയുടെ മുൻ നേതാവായ ഒസാമ ബിൻ ലാദന്റെ അർധസഹോദനാണ് ഇബ്രാഹിം. ലോസാഞ്ചലസിലെ ബെൽ എയറിൽ രണ്ടേക്കർ സ്ഥലത്താണ് ഈ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. 28 ദശലക്ഷം ഡോളറാണ് വില.
20 വർഷത്തോളമായി ആൾ തമാസമില്ലാത്ത നിലയിലാണ് ഈ വീട്. ഉപയോഗശൂന്യമായ നിലയിലായതിനാലാണ് വീട് വിൽക്കാൻ തീരുമാനിച്ചത്. 7,100 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ വിസ്തീർണം. ഏഴ് കിടപ്പുമുറികളാണ് ഇതിനുള്ളിൽ ഉള്ളത്. മനോഹരമായ പിങ്ക് നിറമാണ് വീടിന് നൽകിയിരിക്കുന്നത്. ബംഗ്ലാവിനോട് ചേർന്ന് ഒരു പൂൾ ഹൗസും സജ്ജീകരിച്ചിട്ടുണ്ട്.
ആൾ താമസമില്ലാതായതോടെ വീട് വാടകയ്‌ക്ക് നൽകിയിരുന്നു. പിന്നീട് അശ്ലീല ചിത്രങ്ങളുടെ ഷൂട്ടിങിനും ഉപയോഗിച്ചിരുന്നു. ഹോളിവുഡ് സിനിമ നിർമ്മാതാവായ ആർതർ ഫ്രീഡിനാണ് ബംഗ്ലാവിന്റെ ആദ്യ ഉടമ.
















Comments