ന്യൂഡൽഹി: കേരളത്തിലെ കൊറോണ പ്രതിരോധത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി. രണ്ടാം തരംഗം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഇന്ത്യയിലെ പ്രതിദിന കൊറോണ കേസുകളിൽ 65 ശതമാനവും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ നിയന്ത്രിക്കുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്‌ക്ക് ന്യായീകരണങ്ങൾ നിരത്തി കയ്യൊഴിയാനാകില്ല. ഏവരും ഉയർത്തിക്കാട്ടിയ ആരോഗ്യരംഗത്തെ കേരള മോഡൽ സമ്പൂർണ പരാജയമാണെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. കൊറോണ പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിൽ വീഴ്ചയും അലംഭാവവും സംഭവിച്ചുവെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
The Kerala Model of pandemic management is broken. Several months later, 65% of India’s Covid caseload continues to come from Kerala alone.
There can be no explanation for this except gross mismanagement, skewed priorities and complete disregard for enforcing critical protocols. https://t.co/XWGQi9hHAV
— Amit Malviya (@amitmalviya) August 25, 2021
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകൾ ട്വിറ്ററിലൂടെ പങ്കുവച്ചാണ് അമിത് മാളവ്യ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 37,593 പോസിറ്റീവ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചപ്പോൾ അതിൽ 24,296 കേസുകളും കേരളത്തിൽ നിന്നുള്ളതാണ്. നിലവിൽ 18 ശതമാനമാണ് സംസ്ഥാനത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Comments