കോഴിക്കോട് : മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കവി കുമാരനാശാൻ രചിച്ച ദുരവസ്ഥയുമായി ബന്ധപ്പെട്ട കെ ഇ എൻ കുഞ്ഞഹമ്മദിന്റെ വാദങ്ങൾ തിരുത്തി അദ്ധ്യാപകനായ വിനോദ് കരുവാരക്കുണ്ട്. വിമർശനങ്ങൾക്ക് കുമാരാനാശൻ നൽകിയ രേഖാമൂലമുള്ള മറുപടി പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കെ.ഇ.എൻ കുഞ്ഞഹമ്മദിന്റെ വാദങ്ങൾക്കെതിരെ രംഗത്ത് വന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ദുരവസ്ഥ: കെ.ഇ.എൻ കുഞ്ഞഹമ്മദിന്റെ വാദം ബാലിശം.
പ്രിയ ശ്രി.കെ.ഇ.എൻ കഞ്ഞഹമ്മദ് അവർകൾക്ക്,
നമസ്ക്കാരം,
ഇന്ന് താങ്കളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ വന്ന വാർത്തയാണ് ഈ തുറന്ന് കത്തിന് ആധാരം. 1921-ലെ മലബാറിലെ ചിലയിടങ്ങളിൽ നടന്ന മാപ്പിള കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ എഴുതിയ ദുരവസ്ഥ എന്ന കാവ്യത്തിന് എതിരെ വിമർശനം ഉയർന്നപ്പോൾ ആശാൻ അത് തിരുത്താൽ തയ്യാറായിരുന്നു എന്നും പക്ഷേ അതിന് മുമ്പേ അദ്ദേഹം അകാലത്തിൽ അപകടത്തിൽ മരിച്ചു പോയി എന്നും താങ്കൾ പറഞ്ഞതായി മനസിലായി.
മലബാർ സമരം: എം.പി.നാരായണ മേനോനും സഹപ്രവർത്തകരും (കെ. പി. എസ് മേനോൻ), കേരള മുസ്ലിം ചരിത്രം (പി.എ.സെയ്ത് മുഹമ്മദ്), ആശാൻ ശില്പശാല നിരൂപണം ( സത്യപ്രകാശൻ) തുടങ്ങിയ പുസ്തകത്തിൽ അക്കാര്യങ്ങൾ പരാമർശിക്കുന്നുണ്ട് എന്നുമാണ് താങ്കൾ വാദിക്കുന്നത്.
ആശാൻ തനിക്ക് വിമർശനം എഴുതി അയച്ചവർക്ക് രേഖ മൂലം നൽകിയ കത്ത് പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നിരിക്കേ എന്തിനാണ് ഈ സാഹസത്തിന് താങ്കൾ മുതിരുന്നത്?
ആലപ്പുഴ മുസ്ലിം യുവജന സംഘത്തിന്റെ പ്രമേയത്തിന് ആശാൻ 1098 വൃശ്ചികം 28ന് എഴുതിയ മറുപടിയിൽ ആശാന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടല്ലോ!
ഏതാനും വർഷങ്ങൾക്ക് മുമ്പ് കരുവാരക്കുണ്ട് പ്രതിഭ ഗ്രന്ഥശാല സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കനതിനിടയിൽ ഞാൻ ഈ വിഷയങ്ങൾ ഉന്നയിച്ചിച്ചിരുന്നു. അന്ന് താങ്കൾ ഇത്തരം ‘ആധികാരിക ഗ്രന്ഥങ്ങൾ ‘ ഒന്നും ഉദ്ധരിക്കാൻ മിനക്കെട്ടില്ല എന്നാണ് എന്റെ ഓർമ്മ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നീക്കി ഹിനു സമൂഹത്തിന്റെ പുനഃസംഘാടനം പോലെ അന്ധവിശ്വാസങ്ങളും, അജ്ഞതയും മതഭ്രാന്തും നീക്കി മുസ്ലിം സമൂഹത്തേയും മുന്നോട്ടു കൊണ്ടുവരാനാണ് ആശാൻ ആഹ്വാനം ചെയ്യുന്നത് എന്നും അത് സ്വീകരിക്കാതെ സമൂഹത്തക്കൊടുത്ത് അവിശ്വാസവും വെറുപ്പും വർദ്ധിപ്പിക്കാൻ ശ്രമിക്കരുത് എന്ന കാഴ്ചപാട് ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ഏതായാലും ആശാൻ എഴുതിയ രേഖ നിലനിൽക്കേ മറ്റു വാദങ്ങൾ മാറ്റി വക്കുന്നതല്ലെ ഉത്തമം. തെറ്റ് തിരുത്താം ചരിത്രം തിരുത്തരുത്.
















Comments