ഇസ്ലാമാൂബാദ്: താലിബാൻ അഫ്ഗാൻ പിടിച്ചതിന് ശേഷം പാകിസ്താനിലെ ചാനൽ ചർച്ചകളിൽ അരങ്ങേറുന്ന വിരുദ്ധ അഭിപ്രായങ്ങൾ ശ്രദ്ധനേടുന്നു. ഏറെ ആവേശത്തോടെ ഇമ്രാൻ ഖാൻ പറയുന്ന അഭിപ്രായങ്ങളെ ഏറ്റുപിടിക്കുന്ന രാഷ്‌ട്രീയ നേതാക്കൾക്കാണ് അവതാരകരുടെ യുക്തിസഹമായ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുന്നത്. ചാനൽ ചർച്ചകളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Videio Link – https://twitter.com/i/status/14298839…
താലിബാൻ അഫ്ഗാനിൽ ശരിയത്ത് നടപ്പാക്കി ഇസ്ലാമിക ഭരണത്തിന്റെ മാതൃക കൊണ്ടു വരികയാണ്. പാകിസ്താന്റെ ഏറ്റവും മികച്ച സുഹൃത്താണ് താലിബാൻ. ആവേശത്തോടെ വാദിക്കുന്നതിനിടെയാണ് താലിബാൻ കശ്മീർ പിടിക്കാൻ സഹായിക്കുമെന്ന വാദം വനിതാ എം.പി നീലം ഇർഷാദ് ഷേഖ് നിരത്തിയത്.
പാകിസ്താൻ ലോകത്തിലെ ഒന്നാം കിട രാജ്യമാവുകയാണ്. വിദേശനിക്ഷേപം ഒഴുകുകയാണ്. തുർക്കി പാകിസ്താന്റെ ഉറ്റസുഹൃത്താണ്. ഇപ്പോഴിതാ താലിബാൻ കശ്മീരും നേടിത്തരും. സൈന്യത്തിന് എല്ലാ സഹായവും ചെയ്യാൻ ഒരുങ്ങുകയാണ് എന്നീ വാദങ്ങളാണ് നീലം ഉയർത്തുന്നത്. പല തവണ അവതാരകൻ വനിതാ നേതാവിന്റെ മണ്ടത്തരത്തിൽ പരിതപിക്കുകയും നിസ്സഹായനാവുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
എന്നാൽ താലിബാൻ എന്നത് ഭീകരസംഘടനയാണെന്നും നിങ്ങളെന്തറിഞ്ഞിട്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും രോഷത്തോടെയാണ് അവതാരകൻ മറുചോദ്യം ഉന്നയിക്കുന്നത്. ലോകരാജ്യങ്ങളൊന്നും സഹായിക്കാനില്ലാതെ താലിബാൻ അഫ്ഗാനെ എങ്ങനെ നയിക്കുമെന്നാണ് നിങ്ങൾകരുതുന്നതെന്നും അവതാരകൻ തിരിച്ച് ചോദിക്കുന്നു. ഒപ്പം ഭീകരസംഘടനയായ താലിബാൻ പാകിസ്താന് എന്ത് ഗുണമാണ് ഉണ്ടാക്കുക എന്ന ആവർത്തിച്ച ചോദ്യത്തിനാണ് ഉത്തരം കിട്ടാതെ കുഴങ്ങിയത്.
പാകിസ്താൻ സൈന്യത്തെ താലിബാൻ സഹായിക്കുമെന്ന വാദത്തെ പരിഹസിച്ചുകൊണ്ടാണ് അവതാരകൻ തിരിച്ചടിച്ചത്. കശ്മീർ പിടിക്കണമെങ്കിൽ സൈന്യത്തിന് ശക്തിയില്ലെ? അവരെന്തിനാണ് താലിബാനെ കൂട്ടുപിടിക്കുന്നത്. ഈ വിഡ്ഢിത്തം നിങ്ങളോട് ആരാണ് പറഞ്ഞത്. ഈ ചാനൽ പരിപാടി ലോകം മുഴുവൻ കാണുന്നതാണ്. ഇന്ത്യയും കാണുന്നുണ്ട്. നമ്മുടെ രാജ്യത്തെ ലോകരാജ്യങ്ങൾ പ്രതിസന്ധിയിലാക്കും എന്നുപോലും നിങ്ങൾക്ക റിയില്ലേ എന്നാണ് അവതാരകൻ യുക്തിസഹമായി ചോദിക്കുന്നത്. താലിബാനെതിരെ ഫേസ്ബുക്കിൽ കമന്റിട്ട തന്റെ അക്കൗട്ട് ഒരാഴ്ചയായി മരവിപ്പിച്ചിരിക്കുകയാണെന്നും അവതാരകൻ ചർച്ചക്കിടെ പറയുന്നുമുണ്ട്.
















Comments