കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ നിന്നും 25 കിലോ ഗ്രാം കഞ്ചാവ് പിടികൂടി അതിർത്തി സുരക്ഷാസേന (ബിഎസ്എഫ്). ഇതുമായി ബന്ധപ്പെട്ട് ഒരു ബംഗ്ലാദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ജില്ലയാണ് കൂച്ച് ബെഹാർ. സമീപപ്രദേശത്ത് നിന്നും 55 കുപ്പി ഫെൻസിഡിലും ബിഎസ്എഫ് പിടിച്ചെടുത്തിട്ടുണ്ട്. കേന്ദ്രസർക്കാർ നിരോധിച്ച കഫ്‌സിറപ്പ് മരുന്നാണ് ഫെൻസിഡിൽ.
കഴിഞ്ഞ ദിവസം കൂച്ച് ബെഹാറിലെ രണ്ടിടങ്ങളിൽ നിന്നായി 19.5 കിലോഗ്രാം കഞ്ചാവും 45 കുപ്പി ഫെൻസിഡിലും ബിഎസ്എഫ് കണ്ടെടുത്തിരുന്നു. കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ബംഗ്ലാദേശി സ്വദേശികളാണ് പിടിയിലായത്.
















Comments