കാഠ്മണ്ഡു: അയൽ രാജ്യമായ നേപ്പാളിന് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് നൽകി ഇന്ത്യ.നേപ്പാളിലെ ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായിട്ടാണ് പ്ലാന്റ് സമ്മാനിച്ചത്. ബി.പി കൊയ്‌റാള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് സയൻസിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇരുന്നൂറോളം രോഗികൾക്ക് ഒരേ സമയം സഹായകരമാകുന്നതാണ് പുതിയ പ്ലാന്റ്. മിനിറ്റിൽ 980 ലിറ്റർ ശേഷിയുള്ളതാണ് പുതിയ പ്ലാന്റ്.
ഡീബെൽ എന്നാണ് പ്ലാന്റിന്റെ പേര്.ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്പമെന്റ് ഓർഗനൈസേഷൻ( ഡി.ആർ.ഡി.ഒ)ആണ് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് വികസിപ്പിച്ചത്.പ്ലാന്റ് ഇന്ത്യൻ അംബാസിഡറായ വിനയ് മൽഹോത്ര, നേപ്പാൾ ആരോഗ്യമന്ത്രി ഉമേഷ് ശ്രേഷ്തയ്‌ക്ക് കൈമാറി.
കൊവിഡ് മഹാമാരി സമയത്ത് ഇന്ത്യ നൽകിയ ഈ സഹായം രാജ്യത്തിന് ഏറെ പ്രയോജനകരമാവുമെന്ന് ശ്രേഷ്ത പറഞ്ഞു. ഇത് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് ശ്രേഷ്ത കൂട്ടിച്ചേർത്തു.
















Comments