വാഷിംഗ്ടൺ: അരക്ഷിതാവസ്ഥയിലായ അഫ്ഗാനിൽ നിന്നും അമേരിക്കയുടെ രക്ഷാ ദൗത്യം വേഗത്തിലാക്കുന്നു. ഇന്നലെ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് അമേരിക്ക കാബൂളിൽ നിന്നും 7500 പേരെയാണ് പുറത്തെത്തിച്ചത്.
‘ ഇന്നലെ പുലർച്ചെ 3 മണിക്ക് ആരംഭിച്ച രക്ഷാ ദൗത്യത്തിൽ 7500 പേരെ രക്ഷപെടുത്തി ഗൾഫ് മേഖലയിലേക്ക് എത്തിക്കാനായി. 14 തവണയാണ് വ്യോമസേനാ വിമാനങ്ങൾ ഇതിനായി പറന്നുയർന്നത്. സി-17, സി-130 വിമാനങ്ങളാണ് ഉപയോഗിച്ചത്. 5100 പേരെ വ്യോമസേനാ വിമാനങ്ങളിലും 2400 പേരെ മറ്റ് സഖ്യസേനകളുടെ വിമാനങ്ങളിലുമായിട്ടാണ് കാബൂളിൽ നിന്നും രക്ഷപെടുത്തിയത്.’ വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ആഗസ്റ്റ് മാസം 14-ാം തീയതി ആരംഭിച്ച രക്ഷാപ്രവർത്തനങ്ങളിൽ ഏകദേശം 1,00,100 പേരെയാണ് അഫ്ഗാന് വെളിയിൽ എത്തിച്ചത്. ഇതിന് തൊട്ടുമുൻപ് ജൂലൈ മാസം മാത്രം ഒഴുപ്പിച്ചവരുടെ സംഖ്യ1,05,700 ആണെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
















Comments