ന്യൂയോർക്ക്: അഫ്ഗാൻ സംഭവത്തെ സുരക്ഷാ കൗൺസിൽ യോഗത്തിൽ അപലപിച്ച് ഇന്ത്യ. ഈ മാസം അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യയ്‌ക്കായി സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് താലിബാനെതിരെ ശക്തമായി പ്രതികരിച്ചത്.
‘ഇന്ന് സുരക്ഷാ സമിതിയോഗത്തിൽ അഫ്ഗാനിലെ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ചു. കാബൂളിൽ നടന്നത് അത്യന്തം നീചമായ സംഭവമാണ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഇന്നത്തെ സംഭവം ലോകരാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്. എല്ലാവരും ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുകയും ഭീകരതയ്‌ക്ക് താങ്ങും തണലും നൽകുന്നവരെ കണ്ടെത്തുകയും വേണം.’ തിരുമൂർത്തി പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ സുരക്ഷാ സമിതി ഇന്ന് വിശദമായ ചർച്ചകളാണ് നടത്തിയത്. ദുർബലമായ രാജ്യങ്ങളുടെ ശാക്തീകരണത്തിന് എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇന്ത്യ അദ്ധ്യക്ഷനെന്ന നിലയിൽ ആവശ്യപ്പെട്ടു. എത്യോപ്യയിലെ ടിഗ്രിസിലെ കൂട്ടക്കൊലയേയും യോഗം അപലപിച്ചു.
















Comments