ലീഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 432 റൺസിന് പുറത്ത്. ഇതോടെ ആതിഥേയർ ആദ്യ ഇന്നിങ്‌സിൽ 354 റൺസിന്റെ ലീഡ് നേടി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ വെറും 78 റൺസിന് പുറത്തായിരുന്നു. തുടർന്ന് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ മികച്ച സ്‌കോർ പടുത്തുയർത്തി.
മൂന്നാം ദിവസം കളി ആരംഭിച്ചപ്പോൾ ഇംഗ്ലണ്ട് 8ന് 423 എന്ന നിലയിലായിരുന്നു. എന്നാൽ ഒമ്പത് റൺ എടുക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റുകൾ വീണു. 32 റണ്ണെടുത്ത ക്രെയിഗ് ഓവർട്ടണിനെ മുഹമദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി. റോബിൺസണെ പൂജ്യത്തിന് ബൂംറ ക്ലീൻ ബൗൾഡാക്കി. വലിയ ലീഡ് വഴങ്ങിയ ഇന്ത്യക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ കാട്ടേണ്ടി വരും.
















Comments