ന്യൂഡൽഹി: റിയലൻസ് ഇൻഡ്രസ്ട്രീസിന്റെ റിയൽസ് ലൈഫ് സയൻസ് വാക്‌സിന് പരീക്ഷണാനുമതി ലഭിച്ചു.ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റി വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിനാണ് അനുമതി നൽകിയത്. ബയോളജിക്കൽ ഇ യുടേത് പോലെ പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള കൊറോണ വാക്‌സിനാണ് റിയലൻസ് ലൈഫ് സയൻസ് വികസിപ്പിച്ച വാക്‌സിൻ.
വിദഗ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോളർ പരീക്ഷണം നടത്താൻ അനുമതി നൽകിയത്.രണ്ട് ഡോസ് വാക്‌സിനാണ് ഇത്. വാക്‌സിന് അനുമതി ലഭിച്ചാൽ ഇന്ത്യയിൽ തദ്ദേശിയമായി നിർമ്മിച്ച മൂന്നാമത്തെ വാക്‌സിനായി ഇത് മാറും. നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സെഡസ് കാഡിലയുടെ കുട്ടികളുടെ വാക്‌സിനായ സൈക്കോവ് ഡിക്കിനുമാണ് അനുമതിയുള്ളത്.
ഒരുമാസം മുതൽ 58 ദിവസം വരെയാണ് വാക്‌സിന്റെ പരീക്ഷണകാലഘട്ടമായി കണക്കാക്കിയിരിക്കുന്നത്. ഡൽഹി, മഹാരാഷ്‌ട്ര, തമിഴ്‌നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായിട്ടാണ് പരീക്ഷണം നടത്തുക.
















Comments