അബുജ: നൈജീരിയയിലെ സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ട് പോയ വിദ്യാർത്ഥികളെ മോചിപ്പിച്ചു. മൂന്ന് മാസം മുൻപാണ് നൈഗർ സംസ്ഥാനത്തെ തെഗിനയിലെ സ്‌കൂളിൽ നിന്ന് ഇസ്ലാം ഭീകരസംഘടനയായ ബോക്കോഹറാം പ്രവർത്തകർ ആയുധങ്ങളുമായെത്തി കുട്ടികളെ തട്ടിക്കൊണ്ട് പോയത്.
ഉപാധികൾ ഒന്നുംകൂടാതെയാണ് വിട്ടയച്ചതെന്ന് സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പറഞ്ഞു. എന്നാൽ സർക്കാർ പ്രതിനിധികൾ ദിവസങ്ങളായി ബോക്കോഹറാമുമായി ചർച്ച നടത്തിവരികയായിരുന്നു. സ്‌കൂൾ ആക്രമിച്ച് 136 പേരെയാണ് തട്ടിക്കൊണ്ട് പോയത്.
ഇവരിൽ 15 പേർ ജൂണിൽ രക്ഷപ്പെട്ടിരുന്നു. ആറുകുട്ടികൾ തടവിൽ കിടന്ന് മരിച്ചതായും സ്‌കൂൾ അധികൃതർ പറയുന്നു. മോചിപ്പിച്ച കുട്ടികളെ വൈദ്യപരിശോധനകൾക്ക് ശേഷം വീടുകളിലേക്കയക്കും.
















Comments