ബെംഗളുരു: കേന്ദ്രസർക്കാർ സഹായത്തോടെ പ്രതിദിനം അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ നൽകാനൊരുങ്ങി കർണ്ണാടക. സെപ്തംബർ ഒന്നു മുതലാണ് ഈ യജ്ഞം ആരംഭിക്കുകയെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ പറഞ്ഞു.
കർണ്ണാടകയിൽ കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ലക്ഷം ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയിരുന്നു. ഇത് സെപ്തംബർ ഒന്ന മുതൽ തുടരാനാണ് തീരുമാനം.
സംസ്ഥാനത്തിന്റെ വാക്‌സിൻ ആവശ്യത്തിന് അനുസരിച്ച് കേന്ദ്രസർക്കാർ വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡ്യവിയ കർണ്ണാടയ്‌ക്ക് ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്താനായി കർണ്ണാടക മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയത്.
അടുത്ത മാസം നടക്കുന്ന ഗൗരി-ഗണേ
ശോത്സവത്തിന്റെ കൊറോണ നിയന്ത്രണങ്ങൾ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ കൂട്ടിച്ചേർത്തു.
Comments