ന്യൂഡൽഹി: കൊറോണക്കെതിരെ പ്രതിരോധം ശക്തമാക്കി രാജ്യം കുത്തിവയ്പിലും പുതിയ നാഴികകല്ല് പിന്നിട്ടു. വെളളിയാഴ്ച രാജ്യത്ത് ഒരുകോടിയിലധികം പ്രതിരോധ കുത്തിവയ്പ്പുകളാണ് നടത്തിയത്. ഇന്ത്യയിൽ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്.
ഇക്കഴിഞ്ഞ 16ന് നടന്ന 88,13,919 കുത്തിവയ്പ്പാണ് ഇതിലൂടെ മറികടന്നത്. വെളളിയാഴ്ച 63,253 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 100,64,032 ഡോസുകൾ കുത്തിവച്ചു. ഇതോടെ രാജ്യത്ത് ആകെ നൽകിയ വാക്‌സിൻ 62,17,06,882 ആയി. ഇതിൽ 48,08,78,410 പേർ ആദ്യ ഡോസും 14,08,28,472 പേർ രണ്ടാം ഡോസും സ്വീകരിച്ചവർ ആണ്.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നടന്നത്. സംസ്ഥാനത്ത് ഇന്ന് 28,62,649 ഡോസ് കുത്തിവയ്പ്പ് നടത്തി. ഈ മാസം രണ്ടാം തവണയാണ് യുപി കാൽ ലക്ഷത്തിലധികം കുത്തിവയ്പ്പ് നടത്തുന്നത്. ഇതോടെ യുപിയിലെ ആകെ വാക്‌സിനേഷൻ 6,95,08,561 ആയി. ഇതിൽ 5,85,83,636 ആദ്യ ഡോസും 1,09,24,925 രണ്ടാം ഡോസും സ്വീകരിച്ചവർ അണ്.
കർണാടകയിൽ ഇന്നലെ 10 ലക്ഷത്തിലധികം കുത്തിവയ്പ്പ് നടത്തി. ആദ്യമായാണ് ഇവിടെ കുത്തിവയ്പ്പ് ദശലക്ഷം പിന്നിടുന്നത്. ഇതോടെ കർണാടകയിൽ ആകെ കുത്തിവയ്പ്പ് നാല് കോടി ഡോസ് കടന്നു. വെളളിയാഴ്ച 10,61,918 പേർക്ക് വാക്‌സിൻ നൽകി.
മഹാരാഷ്‌ട്രയിൽ 9,72,322 കുത്തിവയ്പ്പ് നടത്തി. സംസ്ഥാനത്ത് ആകെ കുത്തിവയ്പ്പ് 5,63,10,527 ആയി. ഏറ്റവും കൂടുതൽ രണ്ടാം ഡോസ് നൽകിയ സംസ്ഥാനം മഹാരാഷ്‌ട്രയാണ്. ഇവിടെ 1,50,90,397 പേർ രണ്ട് ഡോസ് എടുത്തിട്ടുണ്ട്.
ഗുജറാത്താണ് കൂടുതൽ രണ്ടാം ഡോസ് നൽകിയ അടുത്ത സംസ്ഥാനം. ഇവിടെ 1,12,27,678 പേർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ രണ്ട് ഡോസ് എടുത്തവർ കൂടുതൽ ഗുജറാത്തിലാണ്. കേരളത്തിൽ വെളളിയാഴ്ച 4,81,856 വാക്‌സിൻ ആണ് നൽകിയത്. ഇതോടെ ആകെ വാക്‌സിൻ എടുത്തവർ 2,77,42,439 ആയി. സംസ്ഥാനത്ത് ആദ്യ ഡോസ് എടുത്തവർ രണ്ട് കോടി കടന്നു. ഇതുവരെ 2,03,55,552 പേർ ആദ്യ ഡോസ് എടുത്തു. രണ്ട് ഡോസ് എടുത്തവർ 73,86,887 ആയി.
















Comments