ലണ്ടൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് ഫുട്‌ബോൾ തട്ടകത്തിൽ തിരികെയെത്തി. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്ന് തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്.രണ്ടു വർഷത്തെ കരാറാണ് ഒപ്പിടുന്നത്. ഇന്ന് വൈദ്യപരിശോധനകൾക്ക് ശേഷം ഔദ്യോഗികമായ നടപടികൾക്കായി താരത്തെ ഓൾഡ് ട്രാഫോഡിലേക്ക് ക്ലബ്ബ് ക്ഷണിക്കും.
ഈ സീസണിൽ ലോകഫുട്‌ബോളിനെ ഞെട്ടിച്ച രണ്ടാമത്തെ ക്ലബ്ബ് മാറ്റമാണ് നടന്നിരിക്കുന്നത്. 21വർഷത്തെ നീണ്ട ബന്ധം ബാഴ്‌സലോണയിൽ നിന്നും അറുത്തുമാറ്റി ലയണൽ മെസ്സിയാണ് ഫ്രഞ്ച് ലീഗായ പിഎസ്ജിയിലെത്തിയത്. ഇപ്പോൾ ക്രിസ്റ്റ്യാനോയും ക്ലബ്ബ് മാറിയിരിക്കുകയാണ്.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ തിരികെ എത്തുന്നത്. 2003 മുതൽ 2009 വരെ യുണൈറ്റഡിനായി 292 മത്സരങ്ങളിൽ കളിച്ച റൊണാൾഡോ 118 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഇറ്റാലിയൻ ലീഗിലെ ടോപ്‌സ്‌കോററാണ് ക്രിസ്റ്റ്യാനോ
















Comments