തിരുവനന്തപുരം: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്ത് മംഗലാപുരം പോലീസ്. എ.കെ സിദ്ധിഖ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്. വധഭീഷണി മുഴക്കൽ, അപായപ്പെടുത്തുമെന്ന സമൂഹമാധ്യമം വഴി പരാമർശം എന്നിവയ്ക്ക് ഐപിസി 504, 505(2), 506, 507 പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബിജെപി-യുവമോർച്ച പ്രവർത്തകർ കണ്ണൂർ,തൃശൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.
മാപ്പിള ലഹള നയിച്ച വാരിയംകുന്നനെ താലിബാൻ തലവൻ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിജെപി ഉപാദ്ധ്യക്ഷനെതിരെ വധഭീഷണിയുണ്ടായത്. അവസരം ലഭിച്ചാൽ കഴുത്തറക്കുമെന്നായിരുന്നു ഭീഷണി. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
















Comments