ന്യൂഡൽഹി : പ്രതിവാര റേഡിയോ പരിപാടിയായ മൻകി ബാത്തിൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 11 മണിക്കാണ് അദ്ദേഹം അഭിസംബോധന ചെയ്യുക. മൻകി ബാത്തിന്റെ 80ാം എപ്പിസോഡാണ് ഇന്ന്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പരിപാടി സംപ്രേഷണം ചെയ്യും. ഇതിന് പുറമേ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നീ നെറ്റ്‌വർക്കുകൾ വഴിയും, ഓൾ ഇന്ത്യ റേഡിയോയുടെ വെബ്‌സൈറ്റായ www.newsonair.com വഴിയും പരിപാടി സംപ്രേഷണം ചെയ്യും.
കഴിഞ്ഞ മാസത്തെ മൻകി ബാത്തിൽ കാർഗിൽ യുദ്ധ സ്മരണകൾ പുതുക്കിയായിരുന്നു അദ്ദേഹത്തിന്റെ അഭിസംബോധന. കാർഗിൽ യുദ്ധത്തെയും, കാർഗിൽ പോരാളികളുടെ ധീര ചരിത്രത്തെയും കുറിച്ച് അറിയാൻ ജനങ്ങളോട് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.
















Comments