മുംബൈ: ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട യുവാക്കൾക്ക് മയക്കുമരുന്ന് നൽകി ലക്ഷങ്ങൾ കവർച്ച നടത്തിയ 27കാരി പോലീസ് പിടിയിൽ. ടിൻഡർ, ബംബിൾ തുടങ്ങിയ ഡേറ്റിംഗ് ആപ്ലിക്കേഷനുകളിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ യുവതി പരിചയപ്പെട്ട 16 പേരാണ് തട്ടിപ്പിനിരയായത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലാണ് സംഭവം.
സൗഹൃദവും പ്രണയവും നടിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം മയക്കുമരുന്ന് നൽകി ബോധം കെടുത്തിയാണ് മോഷണം. ഇത്തരത്തിൽ കവർച്ച ചെയ്ത 15.25 ലക്ഷം രൂപയുടെ വസ്തുക്കളും പണവും യുവതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാല് പേർ മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും പോലീസ് പറയുന്നു.
ബിസിഎ പഠനം രണ്ടാംവർഷത്തിൽ നിർത്തി മൊബൈൽ സർവീസ് കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു യുവതി. എന്നാൽ ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടു. ഇതിന് പിന്നാലെയാണ് തട്ടിപ്പുകൾ ആരംഭിച്ചതെന്നും പിംപ്രി-ചിഞ്ച്‌വാഡ് കമ്മിഷണർ കൃഷ്ണ പ്രകാശ് അറിയിച്ചു.
















Comments