ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സിനിമാ തിയേറ്റർ ഇനി ഇന്ത്യക്കാർക്ക് സ്വന്തം. സമുദ്രനിരപ്പിൽ നിന്ന് 11,562 അടി ഉയരത്തിലാണ് തിയേറ്റർ.ലഡാക്കിലെ ലേയിലെ പൽദാനിലാണ് തിയേറ്റർ സ്ഥിതി ചെയ്യുന്നത്.മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്ററാണിത്. വരും നാളുകളിൽ നാല് തീയേറ്ററുകൾ കൂടി പ്രദേശത്ത് ഒരുങ്ങും.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് മികച്ച സിനിമാനുഭവം കാഴ്ചവെയ്‌ക്കുക എന്ന ഉദേശ്യത്തോടെയാണ് തിയേറ്റർ ആരംഭിച്ചത്.അത്യാധുനിക സൗകര്യത്തോടെ വളരെ കുറഞ്ഞ നിരക്കിലാണ് സിനിമാവിരുന്ന് ഒരുക്കുന്നത്.
രാജ്യത്തെ സൈനികരായിരുന്നു തിയേറ്ററിലെ ആദ്യപ്രേക്ഷകർ. അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമായ ബെൽബോട്ടമാണ് തിയേറ്ററിൽ ആദ്യപ്രദർശനം നടത്തിയത്.ലഡാക്കിലെ നാടോടികളെ അടിസ്ഥാനമാക്കിയുള്ള ഷോർട്ട് ഫിലിം സെക്കൂളും ആദ്യദിവസം പ്രദർശിപ്പിച്ചു ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണിത്.
നിരവധി സിനിമാചിത്രീകരണത്തിന് ഇടമൊരുക്കിയ ലഡാക്ക് പോലുള്ള മനോഹരസ്ഥലത്ത് ഇത്രയും സവിശേഷതയേറിയ സിനിമാ തിയേറ്റർ വന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബോളിവുഡ് നടൻ പങ്കജ് ത്രിപാഠി പറഞ്ഞു. ഇനി രാജ്യത്ത് ഇറങ്ങുന്ന സിനിമകൾ മികച്ച ദൃശ്യാനുഭവത്തോടെ ഗ്രാമവാസികൾക്ക് ലഭ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments