ഗാന്ധിനഗർ: ടോക്കിയോ പരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ മെഡൽ നേടിയ ഭാവിന ബെൻ പട്ടേലിന് ഗുജറാത്ത് സർക്കാർ 3 കോടി രൂപ പാരിതോഷികം നൽകും. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പുലാണ് ഇക്കാര്യം അറിയിച്ചത്. ദിവ്യാംഗ് ഖേൽ പ്രതിഭ പ്രോത്സാഹൻ പുരസ്‌കാർ യോജന പദ്ധതിയിലൂടെയാണ് തുക അനുവദിക്കുക.
അഹമ്മദാബാദിനടുത്ത മെഹ്‌സാന സ്വദേശിനിയാണ് ഭാവിന ബെൻ പട്ടേൽ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം പരാലിമ്പിക്‌സ് ടേബിൾ ടെന്നീസിൽ മെഡൽ സ്വന്തമാക്കുന്നത്. അരക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് മത്സരിച്ചത്.
ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭാവിന ഫൈനലിലേക്ക് യോഗ്യതനേടിയത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം യിങ് ഷൂവിനോട് കടുത്ത പോരാട്ടം നടത്തിയാണ് ഈ 36 കാരി കീഴടങ്ങിയത്.
















Comments