കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളിൽ ഏഴ് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് സിബിഐ. ഇതോടെ തിരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ 28 ആയി.
കേസിൽ രണ്ട് പേരെ ശനിയാഴ്ച സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. അവർ അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് വെളിപ്പെടുത്തി. ബംഗാളിലെ നാദിയ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ മെയ് രണ്ടിനായിരുന്നു ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ അക്രമമുണ്ടായത്. തൃണമൂൽ കോൺഗ്രസിന്റെ വിജയാഘോഷങ്ങളുടെ മറവിൽ അക്രമമം അഴിച്ചുവിടുകയായിരുന്നു പ്രവർത്തകർ. നൂറുകണക്കിന് പേർക്കാണ് അക്രമങ്ങളിൽ പരിക്കേറ്റത്. നിരവധി പേർക്ക് വീടുകളും നഷ്ടപ്പെട്ടു. ആയിരക്കണക്കിന് പേർ അയൽ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു.
തുടർന്ന് സംഭവം സിബിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രത്യേക സംഘമാണ് കേസന്വേഷണം ആരംഭിച്ചത്. പൂർണമായും ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം.
















Comments